Ernakulam

പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; ഹാലോവീൻ ആഘോഷത്തിനിടെ 15കാരിക്ക് ലൈംഗികാതിക്രമം, യുവാവ് അറസ്റ്റിൽ

Please complete the required fields.




കൊച്ചി: ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 21കാരൻ അറസ്റ്റിൽ. ആലുവയിലാണ് സംഭവം. കടവന്ത്ര സ്വദേശിയായ അലക്‌സ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

രാത്രി ആലുവ യുസി കോളേജിനടുത്തുള്ള ഒരു റിസോർട്ടിൽ പെൺകുട്ടികൾ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നായിരുന്നു പത്താം ക്ലാസുകാരിയായ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. തന്റെ സുഹൃത്തുക്കളാണ് പാർട്ടി നടത്തുന്നതെന്നും പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു.പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയായതിനാലാണ് പോകാൻ അനുവദിച്ചതെന്നാണ് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുപ്പതിലധികം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്.

ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുടെ പിതാവ് പാർട്ടി നടക്കുന്ന സ്ഥലത്തെത്തുകയും ഇവിടെ മദ്യസത്‌കാരം ഉൾപ്പെടെ നടക്കുന്നത് കാണുകയും ചെയ്തു.ഇയാൾ ഇതിന്റെ ചിത്രങ്ങൾ പകർത്തി. തുടർന്ന് തന്റെ മകളെ വിളിച്ചുകൊണ്ട് തിരികെപ്പോയി. ഇയാളാണ് അതിക്രമം നടന്ന 15കാരിയുടെ അമ്മയ്ക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തത്. പെൺകുട്ടിയുടെ വീട്ടുകാർ പാർട്ടി നടന്ന സ്ഥലത്തെത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്.

15കാരിയുടെ സുഹൃത്താണ് അലക്‌സ്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാർട്ടിയിൽ മദ്യപാനവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അലക്‌സാണ് പാർട്ടി സംഘടിപ്പിച്ചതെന്ന വിവരമുണ്ട്.പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിരുന്നുവെന്ന സൂചനയുമുണ്ട്. പാർട്ടിയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്.

Related Articles

Back to top button