Kozhikode

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Please complete the required fields.




കോഴിക്കോട് : പ്രായപൂർത്തികാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് കുട്ടിയുടെ വീട്ടിൽവെച്ചും സുഹൃത്തിന്റെ വീട്ടിൽവെച്ചും ലഹരി നൽകി പലതവണപീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ. താമരശ്ശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ കസിൻ ഷാലു എന്ന ഷാലുവിനെയാണ് (23) എലത്തൂർ പോലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്ത വിവരമറിഞ്ഞ പ്രതി ഒളിവിലായിരുന്നു. പ്രതി വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ഒട്ടേറെ ക്രിമിനൽകേസിൽ പ്രതിയായ ഷാലുവിന്റെ മൊബൈൽഫോൺ പരിശോധിച്ച് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു പ്രണവം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, നിജിലേഷ്, സിവിൽ പോലീസ് ഓഫീസർ ലജിഷ, ലാമിയ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Related Articles

Back to top button