Ernakulam

മുളന്തുരുത്തിയിൽ കുടുംബശ്രീ റസ്റ്ററന്റിൽ തീപിടിത്തം; ഒരു മാസം മുൻപ് തുടങ്ങിയ കുടുംബശ്രീ ഹോട്ടൽ കത്തി നശിച്ചു

Please complete the required fields.




കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ വ്യാപക നാശനഷ്ടം. മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ അംഗങ്ങളായ മൂന്ന് സ്ത്രീകൾ ചേർന്ന് നടത്തിവന്നിരുന്ന സംരംഭമാണിത്.

ഒരു മാസം മുൻപ് മാത്രമാണ് ഈ റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത്. രാവിലെ പതിവുപോലെ കട തുറക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിനുള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിൽ ഉടമകൾ കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button