Alappuzha

കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി, അന്വേഷണം ഊർജിതം

Please complete the required fields.




ചെങ്ങന്നൂർ: കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി. വെൺമണി ഒമ്പതാം വാർഡിൽ പുന്തല സൗപർണികയിൽ അദ്വൈത് വിജയിയെ (17) ആണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. വെൺമണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ അദ്വൈത്. പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് നാലോടെ കുളനട പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് അദ്വൈത് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ബസിലാണ് കുളനടയിലേക്ക് പോയത്. സാധാരണയായി വൈകിട്ട് ആറോടെ കുട്ടി തിരികെ എത്താറുള്ളതാണ്. വൈകിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അമ്മ ഫോണിൽ വിളിച്ചപ്പോൾ വരുന്നുണ്ട് എന്ന് മറുപടി നൽകിയിരുന്നു.

എന്നാൽ ഇതിനുശേഷം അദ്വൈതിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വെൺമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം നിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Back to top button