Kozhikode

കുറ്റ്യാടി സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്നതിനിടെ അപകടം ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട് : സ്കൂൾ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്ന ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ഷീറ്റ് പൊട്ടി താഴേക്ക് വീണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് മരണപ്പെട്ടു. യു.പി ഫൈസാബാദ് സുഹാവൽ മംഗൽസി സ്വദേശി ജമാൽ കാമിലിന്റെ മകൻ മുഹമ്മദ് ഹംസ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത് .

ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്. ഐഡിയൽ പബ്ലിക് സ്കൂളിന്റെ മേൽക്കൂരയിലെ ഷീറ്റ് മാറ്റുന്ന ജോലിക്കായി എത്തിയതായിരുന്നു മുഹമ്മദ് ഹംസ. ജോലി പൂർത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടയിൽ മേൽക്കൂരയിലെ പോളികാർബണേറ്റ് ഷീറ്റിൽ അബദ്ധത്തിൽ കാൽ ചവിട്ടുകയായിരുന്നു.

ഭാരം താങ്ങാനാവാതെ ഷീറ്റ് പൊട്ടി യുവാവ് സ്കൂളിലെ ഇൻഡോർ ഗ്രൗണ്ടിലേക്ക് ഭയങ്കരമായ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.

Related Articles

Back to top button