Kerala

വീണ്ടും വിലയിടിഞ്ഞ് പൊന്ന്: അഞ്ചാം ദിവസവും സ്വർണ വില താഴേക്ക്

Please complete the required fields.




തുടർച്ചയായ അഞ്ചാംദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 3,760 രൂപ താഴ്ന്നു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഒരു പവന് 92,080 രൂപയും ഗ്രാമിന് 11, 510 രൂപയുമാണ് സ്വർണവില. അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840 രൂപ. നവംബർ 5ന് ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയായിരുന്നെങ്കിൽ ഇന്ന് സ്വർണത്തിന് നൽകേണ്ടത് 95840 രൂപ മാത്രമാണ്.

ഡോളർ കരുത്താർജിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വർണവിലയിൽ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.

Related Articles

Back to top button