Kozhikode

കുന്ദമംഗലം പഞ്ചായത്തും മലബാർ ഗ്രൂപ്പും ചേർന്ന്പൂനൂർപ്പുഴ ശുചീകരിച്ചു

Please complete the required fields.




കോഴിക്കോട് : പൂനൂർപ്പുഴയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മലബാർ ഗ്രൂപ്പിന്റെ മുഖ്യപങ്കാളിത്തത്തോടെ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. ‘പൂനൂർപ്പുഴ പുഞ്ചിരിക്കട്ടെ’ എന്നപേരിൽ നടത്തിയ പ്രവർത്തനങ്ങളിൽ കോഴിക്കോട് ഐ.ഐ.എം., എൻ.ഐ.ടി. കോഴിക്കോട്, സി.ഡബ്ല്യു.ആർ.ഡി.എം. തുടങ്ങിയ സ്ഥാപനങ്ങളും കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി, ഹരിതകർമസേന ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും, പൂനൂർപ്പുഴ സംരക്ഷണസമിതി, നിറവ്, ഗ്രീൻ വേംസ് തുടങ്ങിയ സന്നദ്ധസംഘടനകളും, യുവജന ക്ലബ്ബുകളും പ്രോവിഡൻസ് വിമൻസ് കോളേജ് അധ്യാപകരും വിദ്യാർഥികളുമടക്കം പങ്കാളികളായി. കുന്ദമംഗലം പഞ്ചായത്തിലെ താളിക്കുണ്ട് വയോജനക്ലബ്ബിൽനടന്ന ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല ശുചീകരണപ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് മുഖ്യാതിഥിയായി. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഷംജിത് ചടങ്ങിൽ അധ്യക്ഷനായി. മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, മലബാർ ഗ്രൂപ്പ് പബ്ലിക് അഫയേഴ്സ് ഹെഡ് യു.വി. ജോസ്, വാർഡ് അംഗം എം. ബാബുമോൻ, മെഡിക്കൽ ഓഫീസർ ഡോ. അർച്ചന, ബാബു നിറവ്, ഡോ. അനുപമ (ഐ.ഐ.എം.കെ.), വിനോദ് പടനിലം, സീന അശോകൻ, ഷംസീറ സമീർ എന്നിവർ പ്രസംഗിച്ചു.

17 ടീമുകളെ തിരഞ്ഞെടുത്ത് ആറുവാർഡുകളിലായി എട്ടര കിലോമീറ്റർ ദൂരത്തിലാണ് പുഴയെ മാലിന്യമുക്തമാക്കിയത്. 650-ലേറെ ആളുകൾ ഇതിൽ പങ്കാളികളായി. മലബാർഗ്രൂപ്പിൽനിന്ന് 70-ലേറെ ജീവനക്കാർ പങ്കെടുത്തു.

Related Articles

Back to top button