Alappuzha

ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ: കനത്ത മഴയിൽ മൂടിയില്ലാത്ത ഓടയിലെ മലിന ജലത്തിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

ബോബച്ചൻ ഓടയിൽ വീണ കാര്യം രാത്രി ആരും അറിഞ്ഞിരുന്നില്ല. ഓടയ്ക്ക് കൈവരിയോ മൂടിയോ ഇല്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

Related Articles

Back to top button