Kozhikode

മുഖ്യമന്ത്രി പ്രഖ്യാപനം ആഹ്ളാദത്തിൽ കോഴിക്കോടും

Please complete the required fields.




കോഴിക്കോട് : വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ കോഴിക്കോട് യു.ഡി.എഫ്. പ്രവർത്തകരുടെ ആഹ്ളാദം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ലഡു വിതരണംചെയ്തും കെയ്‌ക്ക് മുറിച്ചും പടക്കംപൊട്ടിച്ചും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. പ്രഖ്യാപനത്തിന് ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്നു ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബുവും ഡി.സി.സി. ജനറൽ സെക്രട്ടറി ഷറിൽ ബാബുവുമടക്കമുള്ള നേതാക്കളും പ്രവർത്തകരും.

എ.ഐ.സി.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി വി.ഡി. സതീശനെ പ്രഖ്യാപിച്ചതോടെ സന്തോഷത്തിന്റെ നിമിഷങ്ങളായി മാറി. വൈകീട്ടായിരിക്കും പ്രഖ്യാപനമെന്നുകരുതി പ്രവർത്തകർ മടങ്ങിയിരുന്നു. വിവരമറിഞ്ഞതോടെ പ്രവർത്തകർ ഓരോരുത്തരായി എത്തി. ‘കണ്ണേകരളേ വി.ഡി.എസ്സേ,’ ‘പടനയിച്ചവൻ ഇനി കേരളം ഭരിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർന്നു. കോർപ്പറേഷൻ കൗൺസിലർമാരായ ടി.പി.എം. ജിഷാനും എ. സഫറിയും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആഹ്ളാദത്തിൽ പങ്കുചേരാനെത്തി. വൈകീട്ട് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി. ഓഫീസ് മുതൽ മാവൂർ റോഡ് ജങ്ഷൻ വരെയായിരുന്നു പ്രകടനം.

Related Articles

Back to top button