
താമരശ്ശേരി : താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ നവതി 2കെ26 ആഘോഷത്തോടനുബന്ധിച്ച് സൗജന്യ കുടിവെള്ള വിതരണത്തിന് തുടക്കമായി. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസീനാ സിയാലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി.അബ്ദുൾ ഗഫൂർ, നസീറാ ഷെരീഫ്, വി.ആർ.കാവ്യ, സെക്രട്ടറി ഫവാസ് ഷമീം, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.





