Kozhikode

കരുണയുടെ സ്പർശവുമായി ഈ ‘കാരുണ്യം

Please complete the required fields.




മണിയൂർ : മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് ആശ്വാസത്തിന്റെ തിരിനാളമാണ് കാരുണ്യം പാലിയേറ്റീവ്. പലകാരണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കാരുണ്യം മുൻപന്തിയിലുണ്ട്. കിടപ്പുരോഗികൾക്ക് വീടുകളിൽത്തന്നെ പരിചരണം എന്ന ആശയവുമായി 18 വർഷങ്ങൾക്കുമുൻപ് മണിയൂരിൽ ആരംഭിച്ചതാണ് കാരുണ്യം പാലിയേറ്റീവ് കെയർ. ഇപ്പോൾ വി.പി. സുരേഷ് പ്രസിഡന്റും എം.പി. അബ്ദുൽ റഷീദ് സെക്രട്ടറിയും പി.പി. ഹമീദ് ഖജാൻജിയുമായ കമ്മിറ്റിയാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.

പാലിയേറ്റീവ് ക്ലിനിക്കുകളുടെ സഹായത്താൽ മാനസികവെല്ലുവിളി നേരിടുന്നവരുടെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി, കിടപ്പിലായ രോഗികൾ മരണപ്പെട്ടാൽ അനാഥമാകുന്ന കുടുംബങ്ങളെ സംരക്ഷിക്കൽ, വീട് നിർമിച്ചുനൽകൽ, മാസംതോറും അർഹരായവർക്ക് ഭക്ഷണക്കിറ്റ് നൽകൽ തുടങ്ങിയവയെല്ലാം ഇന്ന് കാരുണ്യം ചെയ്തുവരുന്നുണ്ട്

Related Articles

Back to top button