Kozhikode

ചുരംകയറാൻ 12 ബസ് ആശ്വാസത്തോടെ യാത്രക്കാർ

Please complete the required fields.




തൊട്ടിൽപ്പാലം : കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ 12 കെഎസ്ആർടിസി ബസ് അനുവദിക്കുന്നതോടെ വയനാട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. ശബരിമല സീസൺ കഴിയുന്നതോടെ പുതിയ ബസുകൾ ഡിപ്പോയിലേക്ക് വരുമെന്ന് കെഎസ്ആർടിസി ചീഫ് ഓഫീസിൽനിന്ന് അറിയിച്ചു.

കോഴിക്കോട്, തൊട്ടിൽപ്പാലം, മാനന്തവാടി ഡിപ്പോകളിൽ മൂന്നുവീതം ബസുകളാണ് അനുവദിക്കുക. ബാക്കി മൂന്ന് ബസ് തൊട്ടിൽപ്പാലം ഡിപ്പോയ്ക്കുതന്നെ അനുവദിക്കാനാണ് സാധ്യത.മാനന്തവാടിയിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് സാധാരണരീതിയിലും തൊട്ടിൽപ്പാലത്തുനിന്ന് കോഴിക്കോട്ടേക്ക് ടൗൺ ടു ടൗണായുമാണ് സർവീസ് നടത്തുക.
വയനാട്, മൈസൂരു, തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും പുതിയ ബസുകൾ. ഇതോടെ ബസിൽ തൂങ്ങിപ്പിടിച്ചുപോകാതെ ഇരുന്ന് യാത്രചെയ്യാൻ സാധിക്കും. ഇത് സ്ഥിരംയാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം ഏറെ ആശ്വാസംപകരും.

Related Articles

Back to top button