Kozhikode

ഖത്തർ കെഎംസിസി മോഷണത്തിൽ എനിക്ക് പങ്കില്ല, എന്നെ കുടുക്കിയതിന് പിന്നിൽ തുറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്’; – വീഡിയോയുമായി കമറുദ്ധീൻ പയ്യോളി

Please complete the required fields.




കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ 8 കോടി രൂപയുടെ മോഷണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആരോപണവിധേയനായ കമറുദ്ധീൻ പയ്യോളി. തന്റെ ബിസിനസ് തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും പ്രതികളായ ആരെയും നേരിട്ടറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്നെ കുടുക്കിയതിന് പിന്നിൽ തുറയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റാണെന്നും കമറുദ്ധീൻ കൂട്ടിച്ചേർത്തു.

ഖത്തർ കെഎംസിസി ഓഫീസിൽ 8 കോടി രൂപ മോഷണം പോയ കേസിൽ ബിജെപി നേതാവായ ബാലകൃഷ്ണൻ അടക്കം ആറുപേരാണ് പ്രതികൾ. ബോംബെ ഷാജിയെന്ന ഷാജി, റാഷി, ബാവ എന്ന സാലിഹ്, ഹസൻ, നിസാർ തുടങ്ങിയവരാണ് മറ്റു പ്രതികൾ. സംഭവത്തിൽ താൻ വഞ്ചിക്കപ്പെട്ടതാണെന്നും മോഷണത്തിനാണ് തന്നെ വിദേശത്തേക്ക് കൊണ്ടുപോയതെന്ന് ബോംബെ ഷാജി പറഞ്ഞിരുന്നില്ലെന്നും മോഷണത്തിന്റെ കാര്യം അറിഞ്ഞിരുന്നില്ലെന്നും മറ്റൊരു പ്രതിയായ ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഖത്തറിലെ നിയമപ്രകാരം ഇത്രയും വലിയ തുക ക്യാഷായി സൂക്ഷിക്കുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ കെഎംസിസി ഭാരവാഹികൾ നാട്ടിലാണ് പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button