Alappuzha

രൺജിത്ത് വധം; ആർഎസ്എസ് സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന്

Please complete the required fields.




ആലപ്പുഴ രൺജിത്ത് വധതിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. ഭീകരവാദികൾക്ക് സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹനം നൽകുന്നു എന്നാണ് ആർഎസ്എസ് ആക്ഷേപം.

പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സംഘർഷസാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് എല്ലായിടത്തും കനത്ത സുരക്ഷയാണ് നിർദ്ദേശം. ആർഎസ്എസ് എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തും.

Related Articles

Leave a Reply

Back to top button