Idukki

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Please complete the required fields.




സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും.  ആരോഗ്യപ്രശ്നങ്ങളെതുടർന്ന് കെകെ ജയചന്ദ്രൻ മാറി നിന്നാൽ നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സിവി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം വിഎൻ മോഹനൽ എന്നിവരിലാരെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് വരും. ജില്ലാ സെക്രട്ടേറിയറ്റിൽ ഒരു വനിതയുൾപ്പടെ പുതിയ രണ്ട് അംഗങ്ങൾ ഉണ്ടാകും. കൂടുതൽ യുവാക്കളും വനിതകളും ജില്ലാ കമ്മിറ്റിയിലുമെത്തും. മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. 

ഇത്തവണത്തെ മന്ത്രിമാർ മോശമെന്ന് ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ തവണ ഒന്നിനൊന്ന് മികച്ച മന്ത്രിമാർ ആയിരുന്നുവെന്നും തുടർഭരണം കിട്ടാൻപോലും കാരണം അവരുടെ പ്രവർത്തനങ്ങളായിരുന്നുവെന്നും ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പ്രതിനിധികളാണെന്നും വിമർശനമുണ്ട്.

അതിനിടെ, ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊലീസ് വീഴ്ച സമ്മതിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്ന് മറുപടി പ്രസംഗത്തിൽ കോടിയേരി വ്യക്തമാക്കി.

ലൈഫ് പദ്ധതി ആട്ടിമറിക്കാൻ റവന്യു, കൃഷി വകുപ്പുകൾ ശ്രമിക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു. വനം വകുപ്പിനെതിരെയും വിമർശനമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ബന്ധം മൃഗങ്ങളുമായാണെന്ന് കോടിയേരി പറഞ്ഞു. അതിനാലാണ് മൃഗങ്ങളെ പോലെ പേര്യമാറുന്നതെന്നും വിമർശിച്ചു.

Related Articles

Leave a Reply

Back to top button