Alappuzha

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു, വയോധിക മരിച്ചു

Please complete the required fields.




ആലപ്പുഴ: സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27ന് രാത്രി ഒൻപതിന് എറണാകുളം പള്ളിമുക്കിൽ വെച്ചായിരുന്നു അപകടം നടന്നതെന്ന് പോലീസ് പറയുന്നു.

പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവരെ. യാത്രക്കിടെ ആംബുലൻസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ശാന്തയ്ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ശാന്തയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭർത്താവ് തങ്കപ്പൻ ആണ്. മക്കൾ: സജി, സുനിൽകുമാർ, അജിത, സരിത. മരുമക്കൾ: ധനപാലൻ, രജിത, ജയപ്പൻ, പ്രകാശൻ.

Related Articles

Back to top button