Ernakulam

കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളുമായി 6 പേർ പിടിയിൽ

Please complete the required fields.




കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളുമായി യുവതിയടക്കം 6 പേർ പിടിയിൽ. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ന്യൂ ഇയറുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയാണ് എക്സൈസും പൊലീസും ചേർന്ന് നടത്തിയത്. ഈ പരിശോധനയിലാണ് ഇവർ പിടിയിലായത്.

എംഡിഎംഎയും ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് നെന്മണ്ട സ്വദേശി ഷിനോ മെർവിൻ, കൊല്ലം ഓച്ചിറ സ്വദേശി റിജു, കായംകുളം ഭരണിക്കാവ് സ്വദേശി അനീഷ്, ഇടുക്കി തൊടുപുഴ സ്വദേശിനി മറിയം എന്നിവർ പിടിയിലായവരിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Back to top button