Alappuzha

രണ്‍ജിത് വധം: നാല് പേര്‍ കൂടി അറസ്റ്റില്‍

Please complete the required fields.




ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജിത് വധക്കേസിൽ 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. രണ്ടു പേര്‍ കൊലയാളി സംഘാംഗങ്ങളാണ്. വ്യാജ സിംകാര്‍ഡ് നല്‍കിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റില്‍. കേസില്‍ ആകെ 12 പ്രതികളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷയാണ് പ്രതികൾക്ക് വ്യാജരേഖ ചമച്ച് സിം കാർഡ് എടുത്തുനൽകിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്ഫുദ്ദീനും അറസ്റ്റിലായി. ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിന്റെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അതേസമയം, രണ്‍ജിത്ത് വധക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചയെന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫിസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതികളെ പൊലീസിന് പിടിക്കാനായില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുതരാമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു.

Related Articles

Leave a Reply

Back to top button