Kozhikode

വെള്ളത്തിൽമുങ്ങി ചൂലൂർ-സങ്കേതം റോഡ്

Please complete the required fields.




കോഴിക്കോട് :ചാത്തമംഗലം : കനത്തമഴയിൽ വെള്ളത്തിൽമുങ്ങി ചൂലൂർ-സങ്കേതം റോഡ്. വയലിൽ വെള്ളംകയറി റോഡുമുങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.

കോഴിക്കോട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്‌ എംവിആർ കാൻസർ സെന്ററിലേക്കും മലപ്പുറം ജില്ലയിലേക്കും യാത്ര എളുപ്പമുള്ളതിനാൽ റോഡിൽ വെള്ളംകയറിയതറിയാതെയെത്തിയ വാഹനങ്ങൾക്ക് തിരിച്ചുപോകേണ്ടിവന്നു. എല്ലാ മഴക്കാലത്തും റോഡ് വെള്ളത്തിൽമുങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡിനിരുവശത്തുമുള്ള വയലിൽ വെള്ളംനിറഞ്ഞതിനാൽ നീന്താനും പ്രകൃതിഭംഗി ആസ്വദിക്കാനും കുട്ടികളടക്കമുള്ള ഒട്ടേറെപ്പേരാണ് ദിവസവും സങ്കേതത്തിലെത്തുന്നത്.
ധാരാളം ആളുകൾ യാത്രചെയ്യുന്ന റോഡായതിനാൽ വെള്ളംകയറുന്ന അഞ്ഞൂറുമീറ്റർ ദൂരം റോഡുയർത്തി ഗതാഗതയോഗ്യമാക്കണമെന്ന് നിയോജകമണ്ഡലം കെപിസിസി ഗാന്ധിദർശൻ ജനറൽസെക്രട്ടറി എൻ. വിശ്വംഭരൻ ആവശ്യപ്പെട്ടു.

Related Articles

Back to top button