
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത് . നിലമ്പൂർ തിരുവാലി സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ( 55) ആണ് എക്സൈസിൻ്റ പിടിയിലായത്.
മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത് . രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിൻ്റ വലയിലായത്. നേരത്തെ മൂന്ന് അബ്കാരി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ഇതിന്റെ മറവിലാണ് മാഹിയിൽ നിന്നും മദ്യം കടത്തിയിരുന്നത്.





