Malappuram

ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത്‌ ആര്യാടൻ ഷൗക്കത്ത്

Please complete the required fields.




നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 2306. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ വോട്ട് ഉയർത്തി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 1367 വോട്ടുകൾ ആണെങ്കിൽ ഇത്തവണത്തേത് 1800 ന് അടുത്താണ്.

ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കറുത്ത കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.

Related Articles

Back to top button