Ernakulam

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബസിൽനിന്ന്​ റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്

Please complete the required fields.




ആ​ല​ങ്ങാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽ നി​ന്ന്​ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു.കൊ​ങ്ങോ​ർ​പ്പി​ള​ളി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷി​രോ​ഷ്​ കു​മാ​റി​​ന്‍റെ മ​ക​ൾ കെ.​എ​സ്. അ​നാ​മി​ക​ക്കാ​ണ്​ (17) പ​രി​ക്കേ​റ്റ​ത്.ബു​ധ​നാ​ഴ്ച രാ​വി​ലെ 7.45നാ​ണ് സം​ഭ​വം. പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​നാ​മി​ക സ്കൂ​ളി​ൽ പോ​കു​ന്ന​തി​നാ​യി കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യി​ൽ​നി​ന്ന്​ ആ​ലു​വ-​വ​രാ​പ്പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​വേ മ​രി​യ ബ​സി​ൽ ക​യ​റി.

തി​ര​ക്കു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മു​ന്നി​ലെ ഹൈ​ഡ്രോ​ളി​ക് വാ​തി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. ബ​സ് അ​ൽ​പ​ദൂ​രം പി​ന്നി​ട്ട് വ​ള​വ് തി​രി​ഞ്ഞ​പ്പോ​ഴാ​ണ് തു​റ​ന്ന് കി​ട​ന്ന വാ​തി​ലി​ലൂ​ടെ തെ​റി​ച്ചു​വീ​ണ​ത്.പി​ന്നി​ൽ സ്കൂ​ൾ ബാ​ഗ് തൂ​ക്കി​യി​ട്ട​തി​നാ​ൽ ത​ല​ക്ക് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ന​ടു​വി​നും, ക​ഴു​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തും കാ​ൽ​മു​ട്ടു​ക​ൾ​ക്കും പ​രി​ക്കു​ണ്ട്ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

Related Articles

Back to top button