Alappuzha

യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സമീപത്ത് ഇരുമ്പുപാര

Please complete the required fields.




ആലപ്പുഴ: തുറവൂർ എരമല്ലൂരിൽ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്.

മൃതദേഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.എരമല്ലൂർ ബാറിനു സമീപം പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയിൽ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണൻ.രാത്രി തൊഴിലാളികൾ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലർച്ചെ വാഹനത്തിൽ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്.പുലർച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

Related Articles

Back to top button