Alappuzha

ക്രൂര കൊലപാതകമെന്ന് സംശയം…! കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




ആലപ്പുഴ : കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം . വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ മകളെ വിവരമറിയിക്കുകയായിരുന്നു .വൈകീട്ട് ആയിട്ടും തങ്കമ്മയെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് മകൾ കനകക്കുന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു .തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു .

അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാകളാണ് മൃതദേഹം കായലിന്റെ നടുവിൽ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം മറ്റൊരു കല്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു .

Related Articles

Back to top button