കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. താനക്കോട്ടൂരിലെ മാവുള്ളതിൽ നസീറയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഹാരിസ് ആണ് ആക്രമിച്ചതെന്നാണ് സൂചന.
രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പാറക്കടവ് കെയർ ആന്റ് ക്യൂർ ആശുപത്രയിൽ എത്തിച്ച യുവതിയെ പിന്നീട് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്ന് സൂചന.