Thiruvananthapuram

വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്

Please complete the required fields.




തിരുവനന്തപുരം: പൊന്മുടിയിൽ കാർ മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. പൊന്മുടി 19-ാം വളവിനും 20-ാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ഇക്ബാൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

യാത്രാമധ്യേ കാറിന്റെ നിയന്ത്രണം തെറ്റി റോഡിന്റെ ഒരു ഭാഗത്തെ പാറയിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരങ്ങൾ.പരിക്കേറ്റ അർച്ചന, നന്ദു, ശ്രീറാം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button