
കോഴിക്കോട് : നാദാപുരം വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാറിന്റെ യാത്ര മലവെള്ളപ്പാച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു. അൽപ്പസമയം മുൻപാണ് കളക്ടർ പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് നീങ്ങിയത്.
ഇതേ സമയത്ത് തന്നെ അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾ പൊട്ടി എന്നും താഴ്വാരത്ത് ഉള്ളവർ ജാഗ്രത പുലർത്തണമെന്ന പ്രദേശ വാസികളുടെ മുന്നറിയിപ്പും വന്നത്. ഇതോടെ ഉരുൾപൊട്ടൽ ഉൽഭവസ്ഥാനത്തേക്കുള്ള യാത്ര ഉപേക്ഷിച്ച കളക്ടറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.