
പാലക്കാട്: വീടിന് അകത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കിഴക്കഞ്ചേരി പാലക്കുഴി പിസിഎയിൽ പഴനിലം ബേബിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.ശനിയാഴ്ച പകൽ ഏഴു മണിയോടെയാണ് പാമ്പിനെ കണ്ടത്. ബേബി ഒറ്റയ്ക്കാണ് വീട്ടിൽ താമസം.പാമ്പിനെ കണ്ടതോടെ ഭയന്ന് ബേബി നാട്ടുകാരെ വിവരമറിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ എത്തി. വനം വകുപ്പ് വാച്ചർ കരയങ്കാട് മമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്.
പാമ്പ് കയറുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വാഹന ഉടമയെ അറിയിച്ചു.പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തു. വാഹനത്തിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പാമ്പ് കയറിയത്.