Kozhikode

യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയിൽ

Please complete the required fields.




കോഴിക്കോട് : യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിഖി (29) നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മേപ്പാടി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മടങ്ങിയെത്തി വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മേപ്പാടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിഖ് വാട്‌സ്ആപ്പ് വഴി നഗ്ന ഫോട്ടോ അയച്ചുകൊടുക്കുന്നത്. പത്ത് ലക്ഷം രൂപ അയച്ചുകൊടുത്തില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി.

Related Articles

Back to top button