Alappuzha

ഭക്ഷ്യവിഷബാധ; പത്തോളം കുട്ടികൾ ആശുപത്രിയിൽ

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്.

ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ എത്തിയത്. അതേസമയം, കുട്ടികൾ എന്ത് ഭക്ഷണമാണ് കഴിച്ചതെന്നുൾപ്പെടെയുള്ള വിവരം പുറത്തുവരുന്നേയുള്ളൂ.

Related Articles

Back to top button