Kozhikode

ഇത്തവണ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനുനേരേ ബോംബുഭീഷണി

Please complete the required fields.




കോഴിക്കോട് : ഒരുമാസത്തിനിടെ നഗരത്തിൽ അരഡസനോളം വ്യാജ ബോംബുഭീഷണി. ബുധനാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്‌ വളപ്പിൽ ഉച്ചയ്ക്ക് 1.10-ന് 13 ബോംബുകൾ പൊട്ടുമെന്നായിരുന്നു ആർ.ടി.ഒ.യുടെ മെയിലിലെത്തിയ സന്ദേശം. തുടർന്ന് 12.15-ഓടെയെത്തിയ ഡോഗ്-ബോംബ് സ്‌ക്വാഡുകൾ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ച് അരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. നടക്കാവ്‌ പോലീസും സ്ഥലത്തെത്തിയിരുന്നു.

വടകര, കൊയിലാണ്ടി ആർ.ടി. ഒാഫീസുകളിലും ഇതേസമയത്തുതന്നെ ബോംബുകൾ പൊട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

Related Articles

Back to top button