
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിയം അരയന്‍വളപ്പില്‍ എ വി മുഹമ്മദ് ഫിറാദ് (22), പ്രായപൂര്‍ത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്.
ചെറുവണ്ണൂര്‍ കൊളത്തറയിലുള്ള 16 വയസ്സുകാരിയെ സ്‌കൂട്ടറില്‍ കയറ്റി ചുറ്റിക്കറങ്ങുകയും പിന്നീട് ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബിയര്‍ ആണെന്ന് പറഞ്ഞ് മദ്യം നല്‍കി രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ച് കൗണ്‍സലിങ് നടത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്.





