Palakkad

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

Please complete the required fields.




പട്ടാമ്പി: യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം.ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും ഉണ്ടായത്.കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം.

അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റുമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.

Related Articles

Back to top button