Kozhikode

കക്കയം-തലയാട് റോഡിൽ മണ്ണിടിച്ചിൽ

Please complete the required fields.




കൂരാച്ചുണ്ട് : കക്കയം-തലയാട് റോഡിൽ 26-ാം മൈലിനടുത്ത് കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായി. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു റോഡിലേക്കു വീണതിനാൽ വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.

ഈ മേഖലയിലാണ് കഴിഞ്ഞദിവസം മരംവീഴുന്ന സമയത്ത് സ്കൂട്ടർയാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. 28-ാം മൈൽ-തലയാട് ഭാഗത്ത് മലയോരഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പണികളുടെ ഭാഗമായി റോഡിന്റെ വീതികൂട്ടൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button