Idukki

വയോധികനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കസ്റ്റഡിയില്‍

Please complete the required fields.




ഇടുക്കി: മാങ്കുളം അമ്പതാം മൈലില്‍ വയോധികനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു.
മാങ്കുളം അമ്പതാം മൈല്‍ പാറേക്കുടി തങ്കച്ചന്റെ (അയ്യപ്പന്‍-60) മൃതദേഹമാണ് കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

പ്രദേശവാസികളില്‍ ഒരാള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്നുള്ള സംഘമെത്തി തുടര്‍ നടപടി സ്വീകരിച്ചു.
തുടര്‍ന്ന് മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി. തങ്കച്ചനും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയും പൊലീസ് പറഞ്ഞു.

Related Articles

Back to top button