Thiruvananthapuram

ക്രിമിനലുകളുമായി ബന്ധം വേണ്ടെന്ന് സഹോദരനെ ഉപദേശിച്ചതിന് യുവാവിനെ വീട്ടിൽ കയറി കുത്തി; പ്രതി പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടിത്തടത്ത് ആയികുന്നു സംഭവം. കേസിലെ ഒന്നാം പ്രതിയായ തിരുവല്ലം ലക്ഷംവീട് കോളനിയിൽ അമ്പു ഭവനിൽ അമ്പു എന്ന യുവാവാണ് അറസ്റ്റിലായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട് സേലത്തു നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

തിരുവല്ലം വണ്ടിത്തടം ഷാമില മൻസിലിൽ താമസിക്കുന്ന ഷഫീഖ് എന്നയാളെയാണ്, അമ്പുവും സംഘവും വീട്ടിൽ കയറി ആക്രമിച്ചത്. കത്രിക കൊണ്ട് കുത്തി പരിക്കേല്പിക്കുകയും ചെയ്തു. ക്രിമിനൽ കേസുകളിലെ പ്രതികളുമായി ബന്ധം വേണ്ടെന്ന് സഹോദരനോട് പറഞ്ഞ് വിലക്കയതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറ‌ഞ്ഞു. പിടിയിലായ യുവാവ് ക്രിമിനൽ ലിസ്റ്റിലും, നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു.

Related Articles

Back to top button