കൊച്ചി: കാലടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിലും തൃക്കൈ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.രാവിലെ പൂജക്ക് ക്ഷേത്രം ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.രണ്ട് ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്.
ഒരു സിസിടിവി മോഷ്ടാക്കൾ മുകളിലേക്ക് തിരിച്ചുവെച്ചിരുന്നു. എങ്കിലും മറ്റൊരു സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മുഖം മറച്ച് മോഷണത്തിനെത്തുന്ന കള്ളന്മാരെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കാലടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.