Kozhikode

കട്ടിപ്പാറയിൽ സംരംഭകത്വ ശില്പശാല നടത്തി

Please complete the required fields.




കട്ടിപ്പാറ : സംസ്ഥാനവ്യവസായ വാണിജ്യവകുപ്പിന്റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന പേരിൽ സംരംഭകത്വ ശില്പശാല നടത്തി. കട്ടിപ്പാറ വ്യാപാരഭവനിൽ നടന്ന ശില്പശാല കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് അധ്യക്ഷനായി.

കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ജിൻസി തോമസ്, ബേബി രവീന്ദ്രൻ, അഷ്‌റഫ് പൂലോട്, ടി.പി. മുഹമ്മദ് ഷാഹിം, അനിതാ രവീന്ദ്രൻ, വിഷ്ണു ചുണ്ടൻകുഴി, കെ. വിഷ്ണു എന്നിവർ സംസാരിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ ഓഫീസർ പി.ജി. നന്ദകുമാർ, കൊടുവള്ളി ബ്ലോക്ക് എഫ്.എൽ.സി. ആയോണ ജെമിൻ എന്നിവർ ക്ലാസെടുത്തു.

Related Articles

Back to top button