
കോഴിക്കോട് : മാവൂരില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളായ മാവൂര്‍ സ്വദേശികളായ സവാദ്, അനസ് എന്നിവര്‍ പിടിയില്‍. ഷോൾഡറിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സൽമാൻ ചികിത്സയിലാണ്.അതേസമയം പേരാമംഗലത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പുലർച്ചെ കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൂടെ താമസിച്ചിരുന്ന മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെ (26) യാണ് ഇയാൾ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒളിവിൽ പോയ മാർട്ടിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്.





