India

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Please complete the required fields.




ഡല്‍ഹി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്‍കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിക്കും.

ജസ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ ഇതിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, നിര്‍ബന്ധിത നടപടിയുടെ ഭീഷണിയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ കഴിഞ്ഞ തവണ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മാസപ്പടി ഇടപാടില്‍, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയെങ്കിലും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. ഇന്ന് കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്നതില്‍ക്കൂടി അതീവ നിര്‍ണായകമാകും.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം.

Related Articles

Back to top button