Idukki

യുവാവിനെ കാറിടിച്ചുവീഴ്ത്തി വാഹനം ദേഹത്തുകൂടി കയറ്റിയിറക്കി; ഒൻപതു വാരിയെല്ലുകൾ പൊട്ടി

Please complete the required fields.




കട്ടപ്പന: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമം. കട്ടപ്പന സ്വദേശി ക്രിസ്റ്റോ മാത്യുവിന് (27) ഗുരുതരമായി പരിക്കേറ്റു. ഒൻപത് വാരിയെല്ലുകൾ പൊട്ടി. ശ്വാസകോശത്തിനും ക്ഷതമുണ്ട്.
ഞായറാഴ്ച രാത്രി 11-ന് ഇടശേരി ജങ്ഷനിലാണ് സംഭവം. ക്രിസ്റ്റോ മാത്യുവും ഇടശേരി ജങ്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായാണ് തർക്കമുണ്ടായത്. പിന്നീട് ക്രിസ്റ്റോ സെൻട്രൽ ജങ്ഷനിലേക്ക് ബൈക്കിൽ പോയി. കാറിൽ പിന്നാലെയെത്തിയ സംഘം, ക്രിസ്റ്റോയെ ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി കാർ കയറ്റുകയായിരുന്നു.

നാട്ടുകാരും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവും ചേർന്ന് ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധചികിത്സയ്ക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ലബ്ബക്കട സ്വദേശിയായ ജസ്റ്റിനെതിരേ കൊലപാതകശ്രമത്തിന് കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

Related Articles

Back to top button