Ernakulam

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയ്ക്ക് പാപ്പാന്മാരുടെ ക്രൂരമര്‍ദനം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Please complete the required fields.




കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.

പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ മൃഗസ്‌നേഹികളുടെയടക്കം ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കുകയും പാപ്പാന്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ആനകളുടെ പരിക്ക് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേസമയം തണ്ണീര്‍ക്കൊമ്പന്‍ വിഷയവും ഇന്ന് കോടതി പരിഗണിക്കും. തണ്ണീര്‍ക്കൊമ്പന്‍ മരിക്കാനിടയായ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേനടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.

Related Articles

Back to top button