Thiruvananthapuram

നെയ്യാറ്റിൻകരയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

Please complete the required fields.




തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് സംഭവം. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍ നിന്ന് വന്ന അന്തര്‍ സംസ്ഥാന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം പേരെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.

ഡ്രൈവര്‍മാരായ സുനില്‍കുമാറിന്റെയും അനിലിന്റെയും നില ഗുരുതരമാണ്. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ബസ്സില്‍ നിന്ന് പുറത്തെടുത്തത്

Related Articles

Back to top button