Ernakulam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകൾ വിട്ട് കിട്ടണം, ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

Please complete the required fields.




കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് തൃശ്ശൂർ യൂണിറ്റ് നൽകിയ ഹർജി കൊച്ചിയിലെ പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും. ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിൻറെ ഭാഗമാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്നാണ് ഇഡി നിലപാട്. കേസിലെ പ്രതി ജിൽസ് സമർപ്പിച്ച ജാമ്യ ഹർജിയിലും ഇന്ന് വാദം നടക്കും.

കഴിഞ്ഞ ദിവസം മുഖ്യ പ്രതി സതീഷ് കുമാറിൻറെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയാക്കിയിരുന്നു. നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോൾ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാ‌ഞ്ച് ആവശ്യം അപക്വമാണെന്നും രേഖകൾ വിട്ടുനൽകണമെന്ന ഹർജിയിൽ ഇഡി മറുപടി നൽകിയിരുന്നു. നിലവിൽ 55 പേരുടെ അന്വഷണം പൂർത്തിയായി. ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാൽ രേഖകൾ വിട്ട് നൽകാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കിൽ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണം നീക്കിയതോടെയാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം നടത്തുന്നത്. തൃശ്ശൂർ ക്രൈാംബ്രാ‌ഞ്ച് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകൾ കസ്റ്റഡിയിലെടുത്ത് മഹസറിൻറെ ഭാഗമാക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എൻഫോഴ്സ്മെൻറ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നാലെയാണ് വിചാരണ കോടതിയെ സമീപിച്ചത്.

Related Articles

Back to top button