കാസര്‍കോഡ് പൊയിനാച്ചി-ബന്തടുക്ക റോഡില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ക്കു പരിക്കേറ്റു. കര്‍ണാടക രാമനാഥപുരം സ്വദേശികളായ ഡ്രൈവര്‍ ധനുഷ്, സഹായി ശശാങ്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുളുവിഞ്ചിക്കും ആനക്കല്ലിനും ഇടയിലുള്ള പുന്നക്കാലിലെ വളവില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
രാമനാഥപുരത്തുനിന്നും വന്ന ലോറി കാഞ്ഞങ്ങട് സാധനം ഇറക്കി തിരിച്ചുപോകുകയായിരുന്നു. വളവുതിരിയവെ മുൻഭാഗം റോഡിൽ കുത്തിനിവർന്ന ലോറി റോഡിനുപുറത്തേക്ക് മറിയുകയായിരുന്നു. നേരിയ വ്യത്യാസത്തിലാണ് താഴെയുള്ള ഗര്‍ത്തത്തിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. ബ്രേക്ക് പ്രവര്‍ത്തിക്കാതായതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. ഒന്‍പതരയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി ഉയര്‍ത്തി.