കുറ്റിപ്പുറം : മദ്യപിച്ച് പൊലീസിന് നേരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പേരശന്നൂർ കട്ടച്ചിറ സ്വദേശി അഷ്റഫലി (42) ആണ് അറസ്റ്റിലായത്.
നിരവധി കേസിലുൾപ്പെട്ട പ്രതി കാപ്പ കാലാവധി കഴിഞ്ഞ് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ എടച്ചലം ഭാഗത്ത് ഇയാൾ പരസ്യമായി മദ്യപിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.
തുടർന്ന് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ തള്ളിമാറ്റി ആക്രമിച്ചു. ഒരു പൊലീസുകാരന് നിസാര പരിക്കേറ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.