
കോഴിക്കോട് : വടകരയിലെ മുൻ എം എൽ എ യും സോഷ്യലിസ്റ്റ് നേതാവുമായ എം കെപ്രേംനാഥ് (74) അന്തരിച്ചു. അൽപ സമയം മുൻപ് കോഴിക്കോട് ബേബി മെമ്മോറിൽ ഹോസ്പിറ്റൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത് . വടകര ബാറിലെ അഭിഭാഷകനാണ് . 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു. എംപി വീരേന്ദ്രകുമാറിനൊപ്പം നിന്ന പ്രേംനാഥ് ഇടക്കാലത്ത്, പിണങ്ങി ജെഡിഎസിലേക്ക് പോയെങ്കിലും വീണ്ടും എല്‍ജെഡിയില്‍ തിരികെയെത്തി.വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ ടി.ഇ പ്രഭ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ : ഡോ. പ്രിയ പ്രേംനാഥ് ( ദുബൈ). മരുമകൻ : കിരൺ കൃഷ്ണ (ദുബൈ).





