Kozhikode

മാനിപുരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണം:കെ.വി.വി.ഇ.എസ്

Please complete the required fields.




കൊടുവള്ളി : മാനിപുരം അങ്ങാടിയിൽ സ്ഥിരമായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) മാനിപുരം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് മൂലം പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി യോഗം ചൂണ്ടിക്കാട്ടി.

യൂണിറ്റ് പ്രസിഡന്റ് ടി.പി. യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സലാം നരിക്കുനി, പി.കെ. അബ്ദുൽ മജീദ്, അബ്ദുള്ളക്കുട്ടി കെ.കെ., അബ്ദുൽസലാം വി.ടി., അബ്ദുറഹ്മാൻ സി.ടി., അബ്ദുൽ കലാം, ബഷീർ കെ.കെ., സലീം കെ.കെ. എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ടി.പി. യൂസഫ് (പ്രസിഡന്റ്),അബ്ദുൽസലാം വി.ടി.(ജനറൽ സെക്രട്ടറി),അബ്ദുറഹ്മാൻ സി.ടി. (ട്രഷറർ).

Related Articles

Back to top button