Kasargod

പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Please complete the required fields.




കാസര്‍കോഡ്: നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാര്‍ കോറോത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കർണാടക സ്വദേശിയായ യുവാവാണ് വീട്ടിൽ കയറി അക്രമം നടത്തിയത് . വീടിന്റെ പുറകുവശത്തുകൂടിയാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്.

ഈ സമയത്ത് അടുക്കളയിൽ ​ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാര്‍ക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു.

പിന്നീട് പോലീസ് എത്തിയപ്പോള്‍ ശുചിമുറിയില്‍ കയറി ഒളിച്ച പ്രതിയെ ഉദ്യോ​ഗസ്ഥർ ചേർന്ന് പുറത്തിറക്കുകയായിരുന്നു. ഇയാൾ വീട്ടിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയം.

Related Articles

Back to top button