
താമരശ്ശേരി: ഇന്നലെ അർദ്ധരാത്രി താമരശ്ശേരി ചുങ്കത്ത് വെച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ലഹരി സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കെടവൂർ സ്വദേശിയായ അബിൻ രാജി നാണ് ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമത്തിൽ പരുക്കേറ്റത്. താമരശ്ശേരി സൗത്ത് മേഖലയിലെ ഡിവൈഎഫ്ഐ കെടവൂർ നോർത്ത് യൂണിറ്റ് ഭാരവാഹിയും എസ്എഫ്ഐ നേതാവുമാണ് അബിൻ രാജ്.





